ഞങ്ങളെക്കുറിച്ച് ഞങ്ങളെക്കുറിച്ച്

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും സ്ത്രീശാക്തീകരണത്തിലും ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനാകമാനം മാതൃകയാവുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലമായി കുടുംബശ്രീ കാഴ്ചവച്ചു വരുന്നത്. ലഘുസമ്പാദ്യം, ഉല്പാദനം, വിപണനം, പ്രാദേശിക സാമ്പത്തിക വികസന മേഖലയിലെ പങ്കാളിത്തം തുടങ്ങി സാമൂഹികമായ വിവിധ സേവന-വികസന രംഗങ്ങളില്‍ കുടുംബശ്രീ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

കുടുംബശ്രീ സംവിധാനത്തില്‍ ആരംഭിച്ചിട്ടുള്ള സാമ്പത്തിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കില്‍, സാമൂഹികവും വ്യക്തിത്വപരവുമായ ശാക്തീകരണം കൂടി അനിവാര്യമാണ് എന്ന തിരിച്ചറിവിലാണ് 2007 ല്‍ കുടുംബശ്രീ സ്ത്രീപദവി സ്വയംപഠന പ്രക്രിയ ആരംഭിക്കുന്നത്. കാഞ്ഞങ്ങാട്, കൊടകര, കഞ്ഞിക്കുഴി, നെടുമങ്ങാട് എന്നീ ബ്ലോക്കുകളിലും, ആലുവ മുനിസിപ്പാലിറ്റിയിലും നടത്തിയ പൈലറ്റ് പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വിദ്യാഭ്യാസ പ്രക്രിയയുടെ പ്രസക്തി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വിപുലമായ രീതിയില്‍ സ്ത്രീപദവി സ്വയംപഠന പ്രക്രിയ കുടുംബശ്രീ ശൃംഖലയിലുടനീളം നടപ്പിലാക്കി വരുന്നത്.

സംസ്ഥാന ജില്ലാ മിഷനുകളില്‍ ഈ വിദ്യാഭ്യാസ പ്രക്രിയയ്ക്കായി എക്സിക്യുട്ടീവ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രോഗ്രാം ഫീസര്‍ , ജെന്‍ഡര്‍   കണ്‍സള്‍ട്ടന്‍റുമാര്‍ (ഹെഡ് ഫീസ്) , ഡി.എം.സി., എ.ഡി.എം.സി.,   റിസോഴ്സ് പേഴ്സണ്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ക്ലസ്റ്റര്‍ തല റിസോഴ്സ് ഗ്രൂപ്പ്, പഞ്ചായത്ത് തല റിസോഴ്സ് ഗ്രൂപ്പ് (ജില്ലാ മിഷന്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ ടീം  പ്രവര്‍ത്തിച്ചുവരുന്നു.