സര്‍ഗ്ഗവേദി സര്‍ഗ്ഗവേദി

വിവര സാങ്കേതിക രംഗത്ത് കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളായ സ്ത്രീകള്‍ക്ക് ഒരിടം സൃഷ്ടിച്ചു നല്‍കുന്നതില്‍ ശ്രീശക്തി പോര്‍ട്ടല്‍ അഭേദ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. കുടുംബശ്രീ സി.ഡി.എസ്സുകളില്‍ ആരംഭിച്ചിട്ടുള്ള ജെന്‍ഡര്‍ കോര്‍ണറുകള്‍, കുടുംബശ്രീ അംഗങ്ങളുടെ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനും കൂടിയുള്ള ഒരു വേദി ആയിട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. ശ്രീശക്തി പോര്‍ട്ടലില്‍ സര്‍ഗ്ഗവേദി എന്ന പേരില്‍ ഒരു പുതിയ പേജ് ആരംഭിക്കുകയാണ്. 
ഓരോ മൂന്ന് മാസത്തിലൊരിക്കല്‍ ഇവിടെ ഓരോ പ്രത്യേക വിഷയം നല്കും. രചനകള്‍ അയക്കേണ്ട അവസാന ദിവസവും ഇവിടെ സൂചിപ്പിക്കും. ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി കുടുംബശ്രീ അംഗങ്ങള്‍ക്ക് കഥ, കവിത, നാടകം എന്നിവ തയ്യാറാക്കാം. തയ്യാറാക്കിയ സര്‍ഗ്ഗരചനകള്‍ അതത് സി.ഡി.എസ്സിലെ ജെന്‍ഡര്‍ കോര്‍ണറില്‍ അവതരിപ്പിക്കുകയും ചെയ്യാം. സി.ഡി.എസ്സില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രചനകള്‍ അതത് വ്യക്തിയുടെ പേര് , ജില്ലയുടെ പേര് , സി.ഡി.എസ്സിന്റെ പേര്, അയല്‍ക്കൂട്ടത്തിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തി ksreesargavedi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്.
സംസ്ഥാന മിഷന്‍ തെരഞ്ഞെടുക്കുന്ന രചനകള്‍ സര്‍ഗ്ഗവേദിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ആറുമാസം പൂര്‍ത്തിയാകുമ്പോള്‍ ഈ രചനകളില്‍ നിന്നും ഏറ്റവും മികച്ച രചനകള്‍ തെരഞ്ഞെടുത്ത് സംസ്ഥാനതലത്തില്‍ ഒരു അര്‍ദ്ധവാര്‍ഷിക പതിപ്പ് പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഈ പുതിയ സംരംഭത്തിലേക്ക് ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാഗതം...