കേസ് സ്റ്റഡി കേസ് സ്റ്റഡി

ഓരോ കുടുംബശ്രീ പ്രവര്‍ത്തകയ്ക്കും പങ്കുവയ്ക്കാന്‍ തിരിച്ചറിവിന്റെ ഒരു സ്വന്തം കഥയുണ്ട്. ‘ഞാനുമുണ്ട് ഈ സമരമുഖത്ത്’എന്നുദ്ഘോഷിച്ചുകൊണ്ട്അവര്‍ ഓരോരുത്തരും കുടുംബശ്രീ കൂട്ടായ്മയോടു കൈകോര്‍ക്കുന്നു.....അറിവും അനുഭവങ്ങളും കൈമാറുന്നു.........അനീതികള്‍ക്കും വിവേചനങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ പങ്കുവഹിക്കുന്നു..... വീടിന്റെ ചുമരുകള്‍ക്കപ്പുറം ഒരു ലോകമില്ലെന്നതുപോലെ കഴിഞ്ഞിരുന്ന സാധാരണക്കാരായ സ്ത്രീകള്‍ കുടുംബശ്രീ പ്രസ്ഥാനത്തിലൂടെ തങ്ങളുടെ ഇടപെടല്‍ മേഖലകള്‍ വിപുലമാക്കിയതിന്റെയും  അവകാശബോധത്തോടും ആത്മവിശ്വാസത്തോടുംകൂടെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചതിന്റെയും അനുഭവസാക്ഷ്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കപ്പെടുന്നു. 

ലിങ്കുകള്‍ ലിങ്കുകള്‍

Experience Experience

കേസ് സ്റ്റഡി

എറണാകുളം ജില്ലാ റിസോഴ്സ് പേഴ്സണായ സുജ ഗ്രൂപ്പ് മീറ്റിംഗിനായാണ് അന്ന് ജില്ലാ മിഷന്‍ ഓഫീസിലെത്തിയത്.

"എന്താ സുജേ, നമ്മുടെ പരിപാടികൊണ്ട് ആര്‍ക്കെങ്കിലും മാറ്റമോ ഗുണമോ ഒക്കെയുണ്ടോ....? ചോദ്യം കേട്ട വഴി സുജയുടെ മറുപടി "എന്ത് ചോദ്യമാണിത്. അത് പറയാനും കൂടിയല്ലേ ഞാന്‍ വന്നത്. നേരിട്ട് പറഞ്ഞാലേ സന്തോഷമാകൂ...'

സുധാറാണിയുടെ ജീവിതം

 'ഞങ്ങളുടെ കഴുവന്നൂര്‍ പഞ്ചായത്തില്‍ ഒരു സുധാറാണിയുണ്ട്'.   സുജ പറഞ്ഞ് തുടങ്ങിക്കഴിഞ്ഞു. 'അവരുടെ ജീവിതത്തില്‍ ഒത്തിരി പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു'. ദാന്പത്യ ജീവിതം രണ്ട് മൂന്ന് വര്‍ഷക്കാലം മാത്രമേഉണ്ടായിരുന്നുള്ളു. ഉണ്ടായിരുന്ന സ്ഥലവും വീടും ഒക്കെ നഷ്ടപ്പെടുത്തി കടവുംബാധ്യതയും കൂടി വരുത്തിവച്ചിട്ട് അയാള്‍ സുധാറാണിയേയും മകളേയുംഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു.

സ്വന്തമായൊരു തൊഴിലില്ലെങ്കില്‍

സുധ ഗ്രാഡ്വേറ്റ് ആണ്. എങ്കിലും സുധയ്ക്ക് ജോലിയൊന്നുമില്ല. അതിനായി ശ്രമിച്ചിരുന്നില്ല. സഹോദരിമാര്‍ ഗസറ്റഡ് ഉദ്യോഗസ്ഥരാണ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകളേയും കൊണ്ട് സുധ സഹോദരിമാരുടെ അടുത്തേക്ക് പോയി.അവരുടെ ആശ്രയത്തിലായി ജീവിതം. ഭര്‍ത്താവ് വരുത്തിവച്ച വലിയ കടങ്ങളും പലിശയും തീര്‍ക്കേണ്ട ഗതികേട് വന്നപ്പോള്‍ സുധ പതറിപ്പോയി. അയാളാകട്ടെ സ്വന്തം പേരില്‍ വേറെ സ്ഥലവും വീടും വാങ്ങി സുഖമായി ജീവിക്കുന്നു. എന്നിട്ടും അയാളില്‍ നിന്നും ചെലവിന് പോലും ഉള്ള തുക സുധയ്ക്ക് ലഭിച്ചിരുന്നില്ല.

കുടുംബശ്രീയുടെ സ്വാധീനം

ഒരു ദിവസം പഞ്ചായത്തില്‍ കുടുംബശ്രീയും കെല്‍സയും കൂടി സംയുക്തമായി നിയമബോധനക്ലാസ്സ് നടത്തിയപ്പോള്‍  സുധ ആ ക്ലാസ്സില്‍ പങ്കെടുത്തു. അങ്ങനെ നിയമങ്ങളെക്കുറിച്ച് കുറെയൊക്കെ മനസ്സിലാക്കി. എന്നിട്ടും പരാതി നല്‍കിയില്ല.

സ്ത്രീപദവി പഠിച്ചപ്പോള്‍

അങ്ങനെയിരിക്കെയാണ്  2009 – 2010 ല്‍ കുടുംബശ്രീ നടത്തിയ സ്ത്രീപദവി സ്വയംപഠനത്തിന്‍റെ ക്ലാസ്സിലും ഗ്രൂപ്പ് ചര്‍ച്ചയിലും സുധ പങ്കെടുക്കുന്നത്. അവളില്‍ ഒരുപുതിയ ശക്തി വളരുകയായിരുന്നു. പിന്നെ അവള്‍ അമാന്തിച്ചില്ല. ഭര്‍ത്താവില്‍നിന്ന് അവകാശങ്ങള്‍ കിട്ടുന്നതിനായി കേസ് നല്‍കി. തനിക്ക് ഇതിനുള്ള കഴിവും ധൈര്യവും ആത്മവിശ്വാസവും ലഭിച്ചത് സ്ത്രീപദവി സ്വയംപഠന ക്ലാസ്സില്‍ പങ്കെടുത്തപ്പോഴാണ് എന്ന് സുധ ഉറപ്പിച്ചു പറയുന്നു.

Showing 1 - 1 of 2 results.
Items per Page 1
of 2