അന്വേഷണങ്ങള്‍ അന്വേഷണങ്ങള്‍

 

പുതിയ അന്വേഷണം

Q1. ഞാന്‍ ജോലി ചെയ്യുന്ന കശുവണ്ടി ഫാക്ടറിയില്‍ സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യം ഒട്ടും തന്നെയില്ല. ഇതു സ്ത്രീ തൊഴിലാളികളില്‍ പലര്‍ക്കും പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇതിനെക്കുറിച്ച്  എവിടെയാണ് പരാതിപ്പെടേണ്ടത് ?

Ans : അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മയെക്കുറിച്ച് തൊഴില്‍ ദാതാവിനോട് പറയുകയും, വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നു കണ്ടാല്‍   അതാതിടങ്ങളിലെ ലേബര്‍ ഓഫീസര്‍മാരോട് പരാതിപ്പെടുകയും ചെയ്യേണ്ടതാണ്.

Q2: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായ ക്യാന്‍സര്‍ രോഗിക്ക് MRI ചെയ്യാന്‍ സാധിക്കില്ലേ?

Ans: RSBY കാര്‍ഡ് ഹോള്‍ഡര്‍ ആണെങ്കില്‍ CHIS+ അനുസരിച്ച് കാന്‍സറിനുള്ള ചികിത്സാചെലവുകള്‍ ലഭിക്കും.അതില്‍ MRI ഉം ഉള്‍പ്പെടും. ചികിത്സ നേടുന്നതിനു മുമ്പു തന്നെ ആശുപത്രിയിലെ RSBYകൗണ്ടറില്‍ കാര്‍ഡ് സമര്‍പ്പിച്ചിരിക്കണമെന്നു മാത്രം.     

Q3. കുടുംബശ്രീ ജെ എല്‍ ജി ക്ക് ബാങ്കില്‍ നിന്നും ലോണ്‍ നേരിട്ട് ലഭിക്കുന്നില്ല. എന്ത് ചെയ്യണം?

Ans: ജെ.എല്‍.ജി ആകണമെങ്കില്‍ സി.ഡി.എസ്സില്‍ രജിസ്റ്റര്‍  ചെയ്ത് അഫിലിയേഷന്‍ നമ്പര്‍ വാങ്ങേണ്ടതാണ്.അതിന്‍റെ മാതൃക ഇപ്രകാരമാണ്(പഞ്ചായത്ത് / വാര്‍ഡ് നമ്പര്‍/ ഗ്രൂപ്പ് നമ്പര്‍/ ഗ്രൂപ്പിന്‍റെ പേര്). അഫിലിയേഷലന്‍ ഫോറത്തില്‍ തന്നെ വെള്ള പേപ്പറിലുള്ള അനുമതിപത്രവും , എത്ര വിസ്തൃതിയില്‍ എന്ത് കൃഷി ചെയ്യും എന്ന വിവരവും അടങ്ങുന്ന മറ്റൊരു ഫോറവും ഉണ്ടാകും.ഇതെല്ലാം സി.ഡി.എസ്സില്‍ ലഭ്യമാണ്. എ.ഡി.എസ്സ് വഴി ഇത് ആദ്യം കൈപ്പറ്റുക. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ  സി.ഡി.എസ്സിന്റെ സാക്ഷ്യപത്രത്തോട് കൂടി മാത്രമേ ലോണിന് അപേക്ഷിക്കാന്‍  കഴിയൂ.അതില്ലെങ്കില്‍ ബാങ്ക്,ലോണ്‍ നല്‍കുന്നതല്ല.സാക്ഷ്യപത്രവും , ബാങ്ക് നിര്‍ദ്ദേശിക്കുന്ന ചില ഡോക്യുമെന്റുകളും ഫോട്ടോസഹിതം സമര്‍പ്പിക്കുകയാണെങ്കില്‍ ലോണ്‍ നല്കാതിരിക്കാനാവില്ല. എന്നിട്ടും ലോണ്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ സി.ഡി.എസ്സിനെ സമീപിക്കുക. സി.ഡി.എസ്സിന്‍റെ ഇടപെടലുകള്‍ ഫലം കാണാത്ത സ്ഥിതി വന്നാല്‍ അതത് ജില്ലാമിഷനുമായി ബന്ധപ്പെടുക. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സംസ്ഥാനമിഷനിലെ ജെ. എല്‍. ജി സെക്ഷനുമായി ആശയവിനിമയം നടത്താവുന്നതാണ്.

Q4: സംഘകൃഷിക്ക് മൂന്നില്‍ കൂടുതല്‍ പ്ലോട്ടുകള്‍ വന്നാല്‍ അവരെ ജെ എല്‍ ജി യില്‍ ഉള്‍പ്പെടുത്തുവാ൯ സാധിക്കുമോ?

ജെ എല്‍ ജി മാനദണ്ഡപ്രകാരം മൂന്നു പ്ലോട്ടുകള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്ന് പ്ലോട്ടില്‍ കൂടുതല്‍ ആക്കുന്നത് കാരണം ജെ എല്‍ ജി ആകാതിരിക്കുന്നില്ല. മൂന്നു പ്ലോട്ടുകള്‍ വരെയുള്ളതിനേ ഇന്‍സിന്റിവ് ലഭിക്കുകയുള്ളൂ എന്ന് മാത്രം. പരമാവധി മൂന്ന് പ്ലോട്ടുകളില്‍ ചുരുക്കാനായി ശ്രമിക്കുക. മൂന്നിലധികം  പ്ലോട്ടുകളില്‍ കൃഷി ചെയ്യുന്നതിനു യാതൊരു തടസ്സവുമില്ല.

Q5: തൊഴിലുറപ്പുപദ്ധതിയനുസരിച്ച് 100ദിവസം തികഞ്ഞവര്‍ക്ക് തൊഴിലാളികള്‍ വേണ്ടത്ര ഇല്ലെങ്കില്‍ വീണ്ടും തൊഴില്‍ ലഭിക്കുമോ?

ലഭിക്കില്ല. കാരണം  തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് ഒരുഗ്രാമീണ കുടുംബത്തിനു ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴില്‍ ലഭിക്കുമെന്നതാണ് നിലവിലുളള വ്യവസ്ഥ.

Q6: പുതിയ അയല്‍ക്കൂട്ടത്തിനു ബാങ്ക് ലോണ്‍  ലഭ്യമാകുന്നത് എപ്പോള്‍?

അയല്‍ക്കൂട്ടം ആരംഭിച്ചു ആറ് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം, ബാങ്ക് ഗ്രേഡിങ്ങിനു വിധേയമായി ഗ്രേഡിങ്ങ് പാസ്സായികഴിഞ്ഞാല്‍ ലോണിനു അപേക്ഷിക്കാവുന്നതാണ്.

Q7: കുടുംബശ്രീയില്‍ അംഗമല്ലാത്തവര്‍ക്ക് മേറ്റ്മാരായി നില്‍ക്കാമോ?

സാധിക്കില്ല. കുടുംബശ്രീ എ.ഡി.എസ്സ് അംഗങ്ങള്‍ക്ക് മാത്രമേ മേറ്റ്മാരായി നില്ക്കാന്‍ കഴിയുള്ളൂ .

Q8: ആര്‍. എസ്സ്. ബി. വൈ  2009 കാര്‍ഡ് ഇനി പുതുക്കാ൯  സാധിക്കുമോ?

ആര്‍. എസ്സ്. ബി. വൈ കാര്‍ഡ് എല്ലാ വര്‍ഷവും പുതുക്കേണ്ടതാണ്. അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

Q9: ആരോഗ്യഇന്‍ഷുറന്‍സ്ദ്ധതിയില്‍   ജിസ്റ്റര്‍ ചെയ്യാത്ത ആളുകള്‍ക്ക്ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍സാധിക്കുമോ?

അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

Q10: ജെന്‍ഡര്‍ സ്കൂള്‍ എന്ന ആശയം ഗ്രാമപഞ്ചായത്തു തലത്തില്‍ എത്രമാത്രം ഫലവത്താക്കാന്‍ സാധിക്കും?

ബ്ലോക്ക്‌ തലത്തിലാണ് ജെന്‍ഡര്‍ സ്കൂള്‍ പ്രവര്‍ത്തിക്കുക. ജെന്‍ഡര്‍ ആശയങ്ങള്‍ ശാസ്ത്രീയമായി താഴെ തട്ടിലെത്തിക്കാന്‍ ജെന്‍ഡര്‍ സ്കൂളിന് സാധിക്കും. ജെന്‍ഡര്‍ ആശയങ്ങള്‍ മുന്‍നിര്‍ത്തി പ്രാദേശിക വികസനത്തിനുള്ള ആസൂത്രണം ചെയ്യുമ്പോള്‍ സ്ത്രീകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും യഥാര്‍ത്ഥ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും.

Q11:  നഗരസഭയിലെ തൊഴിലുറപ്പ് പദ്ധതിയില്‍ സി. ഡി.എസ് കണ്‍വീനര്‍മാര്‍ക്ക് മേററ്മാരായി നില്ക്കാമോ?

സി. ഡി. എസ്സിന്റെ കണ്‍വീനര്‍മാര്‍ക്ക് സി.ഒ മാരുടെ(കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ) ചുമതലയുള്ളതുകൊണ്ട് അവര്‍ക്ക് മുഴുവന്‍ സമയവും ആ പ്രവൃത്തി നിര്‍വഹിക്കേണ്ടതുണ്ട് . അതുകൊണ്ട് മേററ്മാരായി നില്ക്കാന്‍  പാടില്ല.

Q12: പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഇപ്പോള്‍ പണിയില്ല. പുതിയ പണികള്‍ കണ്ടെത്തണം. ആര്‍ക്കാണ്‌ ഇതിനുള്ള ഉത്തരവാദിത്വം?

തൊഴില്‍ കാര്‍ഡ്‌ ലഭിച്ചിട്ടുള്ള വ്യക്തികള്‍  ഗ്രാമപഞ്ചായത്തില്‍ തൊഴിലിനുള്ള അപേക്ഷ സമര്‍പ്പിക്കുക. അനുയോജ്യമായ തൊഴില്‍ കണ്ടെത്തി തൊഴില്‍ ലഭ്യമാക്കാനുള്ള ചുമതല  ഗ്രാമപഞ്ചായത്തിനാണ്.

Q13: ആശ്രയപദ്ധതിയില്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നതിന് ബാധകമായ ഘടകങ്ങളെന്തെല്ലാമാണ്?

Ans: ആശ്രയ പദ്ധതിയില്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നതിന് ബാധകമായ ഘടകങ്ങളെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക