വിജയ കഥകള്‍ വിജയ കഥകള്‍

കുടുംബശ്രീയുടെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പുത്തന്‍ഉണര്‍വ്വ്  സൃഷ്ടിക്കാന്‍  സ്ത്രീ പദവി സ്വയംപഠന പ്രക്രിയ എന്ന നൂതനമായ പദ്ധതി വഴി സാധിച്ചിട്ടുണ്ട്.സ്ത്രീകള്‍ക്കി‍ടയില്‍ അവകാശ ബോധം സൃഷ്ടിക്കാനും , അനീതിക്കും സാമൂഹിക വിപത്തുകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ അവരെ  പ്രാപ്തരാക്കാനും ഇതിലൂടെ കഴിയുന്നുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങളുടെ വിജയകഥകളാണ് ഇവിടെ നല്കിയിരിക്കുന്നത്.

Blogs Aggregator Blogs Aggregator

ഞാനും എന്റെ കുടുംബശ്രീയും
എന്റെ പേര് സലീന, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ശ്രേയസ് കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ആദ്യമായി ഓരോ പ്രദേശത്തും കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിച്ച
ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക്
ഞാൻ വരവൂർ ഗ്രാമപഞ്ചായത്തിൽ താമസം തുടങ്ങിയിട്ട് 15 വർഷമായി. ഭർത്താവും രണ്ടു കുട്ടികളും അടങ്ങിയതാണ് എന്റെ കുടുംബം. ഞാൻ കുടുംബശ്രീയിൽ അംഗമായിട്ട് 10 വർഷം ആവുന്നു. എന്റെ കുടുംബം സാമ്പത്തികമായി
വനകല്ലോലിനി
പൂതക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ശ്രീ വിനായക കുടുംബശ്രീ യൂണിറ്റിലെ സെക്രട്ടറിയാണ്‌ ഞാന്‍. വളരെ സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്‌.
പെണ്മ
ദാമ്പത്യ ജീവിതത്തില്‍ ഒരുപാട് വേദനാജനകമായ അനുഭവങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഒരു സ്ത്രീയാണ് ഞാന്‍. സ്ത്രീ പൂര്‍ണമായും പുരുഷന്റെ അടിമയാണ് എന്ന സങ്കല്പത്തില്‍ വിശ്വസിക്കുകയും, വിവാഹം
തുല്യജോലിക്ക് തുല്യവേതനം
ഉഷാകുമാരി നെടുമുടി പഞ്ചായത്തു തല ആര്‍.പിയാണ്. പുരുഷന്മാരോടൊപ്പം വാര്‍പ്പ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കൂലി കൊടുത്തപ്പോള്‍ പുരുഷന്മാര്‍ക്കൊപ്പം കൂലി വേണമെന്ന
RSS (Opens New Window)
Showing 1 - 5 of 12 results.
of 3

വിജയ കഥകള്‍ വിജയ കഥകള്‍

ഞാനും എന്റെ കുടുംബശ്രീയും
എന്റെ പേര് സലീന, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ശ്രേയസ് കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ആദ്യമായി ഓരോ പ്രദേശത്തും കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിച്ച സമയത്ത് ഞങ്ങൾ 18 പേർ ചേർന്ന് ഞങ്ങളുടെ ഗ്രാമ പ്രദേശത്ത് ഒരു കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിക്കുകയും അതിന് സ്നേഹ കുടുംബശ്രീ എന്ന് പേരിടുകയും ചെയ്തു. പക്ഷെ അതിലുള്ള ഭൂരിഭാഗം പേർക്കും അയൽക്കൂട്ടത്തെ സി.ഡി.എസ്സിൽ രജിസ്റ്റർ ചെയ്യുന്നതിനോട് താല്പര്യം ഇല്ലായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായി മറ്റു അയൽക്കൂട്ടങ്ങളെപ്പോലെ സി.ഡി.എസ്സിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാനുള്ള ഒരു ആഗ്രഹം എനിക്കുണ്ടായി. അങ്ങനെ ഞാൻ 13 അംഗങ്ങളെ ചേർത്ത് പുതിയ കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിക്കുകയും ചെയ്തു. അതിന്റെ രജിസ്ട്രേഷനും മറ്റുമായി സി.ഡി.എസ്സിൽ പല തവണ ബന്ധപ്പെടുകയുണ്ടായി. അങ്ങനെ എനിക്ക് സി.ഡി.എസ് ചെയർ പേഴ്സനേയും അക്കൗണ്ടന്റിനേയും പരിചയപ്പെടാനും അവരുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കാനും സാധിച്ചു. 

ആളുകളുമായി അധികം അടുത്തിടപഴകാത്ത എനിക്ക് കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ ചെറിയ ഒരു മാറ്റം കണ്ടു തുടങ്ങി. സങ്കോചമില്ലാതെ സംസാരിക്കാനുള്ള ഒരു ധൈര്യം കിട്ടിയതു പോലെ... അങ്ങനെയിരിക്കെ ഒരു ദിവസം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഒരു ക്ലാസ് നടക്കുന്നുണ്ടെന്നും അതിൽ പങ്കെടുക്കണമെന്നും സി.ഡി.എസ് ചെയർ പേഴ്സണ്‍ എന്നെ വിളിച്ചു പറഞ്ഞു. പക്ഷെ എനിക്ക് ധൈര്യമില്ലെന്നു പറഞ്ഞപ്പോൾ വെറുതെ അവിടെപ്പോയി ഇരുന്നാൽ മതിയെന്നായി അവർ. ഈ കാര്യം ഞാൻ ഭർത്താവിനോട് പറയുകയും ചെയ്തു. ക്ലാസ്സുകളിൽ പങ്കെടുക്കുന്നത് നല്ലതാണെന്നും, നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കണമെന്നും എന്നോടു പറഞ്ഞു. എന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവായ ഒരു സംഭവമായിരുന്നു ഇത്. ക്ലാസ്സിൽ ജില്ല മിഷനിലെ മിനുവും മറ്റു ആർ.പി മാരും ഉണ്ടായിരുന്നു. പരിശീലന പരിപാടിയിൽ അവതരിപ്പിച്ച വിഷയം പഞ്ചായത്ത് തലത്തിൽ അവതരിപ്പിക്കാൻ എന്നെ ചുമതലപ്പെടുത്തി. എനിക്ക് അതിനു കഴിയില്ല എന്നായി ഞാൻ... പക്ഷെ എനിക്ക് അതിനു കഴിയും എന്ന് മിനു ഉറപ്പിച്ചു പറയുകയും ജില്ലാതലത്തിൽ തന്നെ ക്ലാസ് എടുക്കാൻ ക്ഷണിക്കുകയും ചെയ്തു. അപ്പോഴും മനസ്സിൽ ഓരോ കുടുംബശ്രീ അയൽക്കൂട്ടത്തിലെയും സെക്രട്ടറിമാരെയും പ്രസിഡന്റുമാരെയും  ഒന്നിച്ചു വിളിച്ചു വരുത്തി അവരുടെ മുന്നിൽ എങ്ങനെ ഇത് അവതരിപ്പിക്കും എന്നാണ് ചിന്തിച്ചിരുന്നത്. എന്നാൽ ആ ദിവസം വന്നപ്പോൾ വിറയലോടെ ആണെങ്കിലും കാര്യങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കിക്കാൻ എനിക്ക് സാധിച്ചു. കുറച്ചു കൂടി ശ്രമിച്ചാൽ നിനക്ക് നന്നായി പറയാൻ കഴിയുമെന്നു ചന്ദ്രിക ചേച്ചിയും പ്രീതിയും ആ ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ എന്നോടു പറഞ്ഞു. എനിക്ക് ആദ്യമായി കിട്ടിയ പ്രശംസ ആയിരുന്നു അത്.

വീട്ടിൽ നിന്നും ബന്ധു വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പോകണമെങ്കിൽ ഒരാൾ ഒപ്പം വേണമെന്ന അവസ്ഥയായിരുന്നു എനിക്ക്. ഈ ഒരവസ്ഥയ്ക്കും കുടുംബശ്രീയിലൂടെ എനിക്ക് മാറ്റമുണ്ടായി. കാരണം നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചുള്ള ഞങ്ങളുടെ പരിശീലനങ്ങൾ...ആദ്യത്തെ ഒന്നു രണ്ടു പ്രാവശ്യം ഭർത്താവിന്റെ കൂടെ പോവുകയും പിന്നീട് ഒറ്റയ്ക്ക് പോയിത്തുടങ്ങുകയും ചെയ്തു. പേരാമ്പ്ര വരെ മാത്രം പോയിരുന്ന ഞാൻ ഇപ്പോൾ കോഴിക്കോടും വടകരയും ഒക്കെ ഒറ്റയ്ക്ക് പോകാനും കാര്യങ്ങൾ ചെയ്തു വരാനുമുള്ള ധൈര്യം ലഭിക്കുകയും ചെയ്തു. ഈ കാര്യങ്ങളിൽ ഭർത്താവ് എന്നെ അഭിനന്ദിക്കുകയും ആവശ്യം വരുന്ന യാത്രകളും സാമ്പത്തിക ഇടപാടുകളും മറ്റും കൈകാര്യം ചെയ്യാൻ എന്നെ ഏൽപ്പിക്കാനും തുടങ്ങി. കുടുംബശ്രീയിലൂടെ നേടിയെടുക്കാൻ കഴിഞ്ഞ ഒരു ജീവിത വിജയമാണ് ഇത്. എനിക്ക് ഏറ്റവും സന്തോഷം തോന്നിയ അവസരമായിരുന്നു അയൽക്കൂട്ട സംഗമങ്ങളിൽ ക്ലാസ് എടുക്കാൻ പോയതിന്റെ അനുഭവങ്ങൾ. ആളുകളുടെ മുന്നിൽ മുട്ട് വിറച്ചു നിന്നിരുന്ന ഞാൻ ഒരു വാർഡിൽ ക്ലാസ് എടുക്കാൻ പോയ അനുഭവം വിവരിക്കട്ടെ. ഞങ്ങൾ രണ്ടു ഗ്രൂപ്പായിട്ടായിരുന്നു ക്ലാസ് എടുക്കാൻ പോയിരുന്നത്. ഞാനും റസാക്കും കൂടി ആവള അയൽക്കൂട്ട സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ സി.ഡി.എസ് ചെയർപേഴ്സണ്‍  കക്കറമുക്കിൽ നിന്നും എന്നെ വിളിച്ചിട്ട് ഉടൻ അവിടെ എത്തണം എന്ന് പറഞ്ഞു. ഇവിടെ എത്താമെന്നു പറഞ്ഞിരുന്നവർ എത്തിയിട്ടില്ല എന്നും പറഞ്ഞു. അങ്ങനെ വൈകിയ വേളയിൽ ഞാൻ അവിടെ എത്തുമ്പോൾ ചന്ദ്രിക ചേച്ചി ക്ലാസ് തുടങ്ങിയിരുന്നു. തുടർന്ന് ഞാൻ ക്ലാസ് ഏറ്റെടുക്കുകയും ചെയ്തു. അവിടെ ഞാൻ കുടുംബശ്രീ അംഗങ്ങളോട് പരസ്പരം ചർച്ച ചെയ്താണ് ക്ലാസ് എടുത്തത്. ഇതിനിടയിൽ  അംഗങ്ങളെക്കൊണ്ട്  പാട്ടുപാടിക്കുകയും മറ്റും ചെയ്തു. അങ്ങനെ അവരുമായി ഒരു അടുപ്പം സ്ഥാപിക്കാനും കഴിഞ്ഞു. നിങ്ങൾ കുറച്ചു കൂടി നേരത്തെ വരേണ്ടതായിരുന്നു, ഇനിയും ക്ലാസ് എടുക്കാൻ വരണം എന്നൊക്കെ അവർ പറഞ്ഞു. അപ്പോഴും എനിക്കുണ്ടായ മാറ്റത്തിന് കുടുംബശ്രീയോടു ഞാൻ മനസ്സിൽ നന്ദി പറയുന്നുണ്ടായിരുന്നു.  

ആദ്യമൊക്കെ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഉയർന്നു നിൽക്കുന്നവരോട് സംസാരിക്കുവാനും കാര്യങ്ങൾ വിശദീകരിക്കാനും മടിയായിരുന്നു. കഴിഞ്ഞ വർഷം എന്റെ സഹോദരന്റെ ഭാര്യയോടൊന്നിച്ച് കുറച്ചു ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയാനിടയായി. ആ സമയത്ത് അവിടെ രോഗികളും ബന്ധുക്കളും ആരോഗ്യ ഇൻഷ്വറൻസ്  രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിൽ കാണാനും അനുഭവിക്കാനുമിടയായി. ഈ പ്രശ്നം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വരേണ്ടതാണ് എന്ന് എനിക്ക് തോന്നി. അടുത്ത ദിവസം വാർഡിൽ ഉണ്ടായിരുന്ന ഏതാനും സ്ത്രീകളെയും സംഘടിപ്പിച്ച് ആശുപത്രി ഓഫീസ്സിൽ പോകുകയും ഈ അവസരത്തിൽ അവിടെ എത്തിയ ഇൻഷ്വറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥനെ അതർഹിക്കുന്ന ഗൗരവത്തിൽ തന്നെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിൽ ആളുകളെ സംഘടിപ്പിക്കുന്നതിനും കാര്യങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള കഴിവും ധൈര്യവും എനിക്ക് ലഭിച്ചത് കുടുംബശ്രീ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവർത്തനം വഴിയാണ്.        

 
ഇനി എനിക്ക് പറയാനുള്ളത് തന്റേടം ജെൻഡർ ഫെസ്റ്റിനെ കുറിച്ചാണ്. അതിൽ വേളം പഞ്ചായത്തിലെ ആർ.പി ആയിട്ടാണ് പോകാൻ അവസരം ലഭിച്ചത്. അതെനിക്ക് സന്തോഷത്തോടെ ഏറ്റെടുക്കാനും കൃത്യമായി ചെയ്യാനും കഴിഞ്ഞു. ഇതിനു എനിക്ക് ജില്ലാമിഷനിൽ നിന്നും ലഭിച്ച പ്രതിഫലം കയ്യിൽ വാങ്ങിയപ്പോഴും ആനന്ദം, സംതൃപ്തി ഇതെല്ലാം എനിക്ക് കുടുംബശ്രീ എന്ന വലിയ പ്രസ്ഥാനത്തിൽ നിന്നും നേടാൻ കഴിഞ്ഞതാണ്. ഇതിനെല്ലാമുപരി എനിക്ക് ലഭിച്ച സുഹൃത്ബന്ധങ്ങൾ ധാരാളമായിരുന്നു.
ഇനി എന്റെ ജീവിതത്തിലെ ഒരു അനുഭവം കൂടി വിവരിച്ചു ഞാൻ നിർത്തട്ടെ..കമ്പ്യൂട്ടർ വെറും കൗതുക വസ്തുവായി മാത്രം കണ്ടിരുന്ന എനിക്ക് അതിനെ അടുത്തറിയുവാനോ പഠിക്കുവാനോ സാധിച്ചിരുന്നില്ല. അപ്പോഴും കുടുംബശ്രീ ഒരത്ഭുതമായി എന്നെ തുണച്ചു. അത് എന്താണെന്നല്ലേ...കുടുംബശ്രീ മിഷൻ നല്കിയ 10 ദിവസത്തെ കമ്പ്യൂട്ടർ പരിശീലനത്തിന് സി.ഡി.എസ്സിൽ നിന്നും ജെൻഡർ ആർ.പി എന്ന നിലയിൽ എന്നെയും പങ്കെടുപ്പിച്ചു. അതോടെ കമ്പ്യൂട്ടർ അടുത്തറിയാനും ഇ-മെയിൽ അയക്കാനും ഇന്റർനെറ്റ് കൈകാര്യം ചെയ്യാനും ഒക്കെ കഴിഞ്ഞു. അവർ ട്രെയിനിംഗ് നടത്തുക മാത്രമല്ല പരീക്ഷ നടത്തുകയും ചെയ്തു. അതിൽ എനിക്ക് എ ഗ്രേഡ് നേടാനും സാധിച്ചു. ആ സർട്ടിഫിക്കറ്റ്  കയ്യിൽ കിട്ടിയപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു. എന്നെയും കമ്പ്യൂട്ടർ പഠിക്കാൻ സഹായിച്ച കുടുംബശ്രീ മിഷന് ഒരായിരം നന്ദി. എന്നെ ഈ നിലയിൽ എത്തിച്ച എന്റെ ഇപ്പോഴത്തെ എല്ലാ വിജയങ്ങൾക്കും കാരണമായ കുടുംബശ്രീയ്ക്കും, ഇതിന്റെ ഓരോ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കുടുംബശ്രീ മിഷന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.
Showing 1 - 1 of 12 results.
Items per Page 1
of 12